Ticker

6/recent/ticker-posts

വീട്ടിൽ നിന്നും എം.ഡി.എം.എ പിടികൂടി യുവാവ് അറസ്റ്റിൽ

കാസർകോട്:വീട്ടിൽ നിന്നും 11.91 ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടി. യുവാവിനെ അറസ്റ്റ് ചെയ്തു. അണങ്കൂർ മെഹബൂബ് റോഡിലെ എ.എ. മുഹമ്മദ് റിയാസ് 36 ആണ് അറസ്റ്റിലായത്. കാസർകോട് എസ്.ഐ എൻ.അൻസാറിൻ്റെ നേതൃത്വത്തിൽ വീട് റെയിഡ് ചെയ്താണ് മയക്ക് മരുന്ന് പിടിച്ചത്. പ്രതിയുടെ മുറിയിൽ അലമാരയിൽ സൂക്ഷിച്ച നിലയിലായിരുന്നു എം.ഡി.എം.എ.
Reactions

Post a Comment

0 Comments