കള്ളാർ കപ്പള്ളിയിൽ തെങ്ങ് കയറ്റ തൊഴിലാളി പി. ബാബു 55 വാണ് തെങ്ങിന് മുകളിൽ തൂങ്ങി കിടന്നത്.
താഴെ യുണ്ടായിരുന്ന സഹ തെങ്ങു കയറ്റ തൊഴിലാളി ശശി സംഭവം കണ്ട ഉടൻ തെങ്ങിൽ കയറി കയർ കൊണ്ട് ബാബുവിനെ തെങ്ങിൽ കെട്ടി വെച്ചു. ഇതിന് ശേഷം ഉടൻ കുറ്റിക്കോൽ ഫയർഫോഴ്സിൽ വിവരം നൽകി.
സ്റ്റേഷൻ ഓഫീസർ വി. സജ്ജു കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേന ലാഡർ തെങ്ങിൽ സുരക്ഷിതമായി വെച്ച് ഫയർ റെസ്ക്യൂ ഓഫീസർ ഡി. നീതുമോൻ തെങ്ങിൽ കയറി റെസ്ക്യൂ നെറ്റ് , റോപ്പ്, കപ്പി എന്നിവ ഉപയോഗിച്ച് ബാബുവിനെ സുരക്ഷിതമായി താഴെയിറക്കി. ഇതോടെ ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലായി ബാബുവും നാട്ടുകാരും.
0 Comments