കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ ഹോം ഗാർഡിനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയ ഓട്ടോറിക്ഷയെ പൊലീസ് മണിക്കൂറിനുള്ളിൽ പിടികൂടി.സീബ്ര ലൈനിൽ ആളുകളെ കടത്തിവിടുന്നതിനിടെ ഹോം ഗാർഡിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഹോം ഗാർഡ് ചീമേനി അണ്ടോൾ സ്വദേശിനളിനാദരനെ 60 ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് 5 ന് കോട്ടച്ചേരി ബസ് സ്റ്റാൻഡിന് മുന്നിലാണ് സംഭവം. ഡ്യൂട്ടിയുടെ ഭാഗമായി യാത്രക്കാരെ സീബ്ര ലൈനിൽ കൂടി കടത്തിവിടവെ ഇടിക്കുകയായിരുന്നു. നിർത്താൻ കൂട്ടാക്കാതെ ഓട്ടോ
പുതിയ കോട്ട ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നു. നിലത്ത് വീണ് പരിക്കേററ ഹോം ഗാർഡിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. സി. സി. ടി. വി ഉൾപെടെ പരിശോധിച്ച ഹോസ്ദുർഗ് പൊലീസ് ഓട്ടോയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.
0 Comments