കാഞ്ഞങ്ങാട് : പദയാത്രയുടെ ആവശ്യത്തിന് വാങ്ങിയ വാഹനം തിരികെ നൽകിയില്ലെന്ന വാഹന ഉടമയായ സ്ത്രീയുടെ പരാതിയിൽ ശിവസേന നേതാക്കൾക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. ശിവസേന എറണാകുളം ജില്ലാ പ്രസിഡൻ്റ് സുധീർ ഗോപി, ശിവസേന സംസ്ഥാന പ്രസിഡൻ്റ് അഡ്വ. പേരൂർക്കട ഹരികുമാർ എന്നിവർക്കെതിരെയാണ് കേസ്. കാഞ്ഞങ്ങാട് കുശാൽ നഗറിലെ കെ. കെ. സന്തോഷ് കുമാറിൻ്റെ ഭാര്യ ഗീതു റാമിൻ്റെ 42 പരാതിയിലാണ് കേസ്. ഭർത്താവിൻ്റെ ഉടമസ്ഥയിലുള്ള ടാറ്റ എയ്സ് വാഹനം കെ. സുരേന്ദ്രൻ നയിച്ച പദയാത്രക്കായി ഉപയോഗിച്ച് പദയാത്രകഴിഞ്ഞ് തിരികെ കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2024 ജനുവരി 28 ന് വീട്ടിൽ നിന്നും കൊണ്ട് പോയ ശേഷം, വാഹനം തിരികെ ചോദിച്ചപ്പോൾ നീ കേരളത്തിൽ എവിടെ പോയാലും നിന്നെ ശരിയാക്കി കളയും എന്ന് ഭീഷണിപ്പെടുത്തുകയും വാഹനം തിരികെ നൽകാതെയും വാഹനം നൽകാതെ ചതി ചെയ്തെന്ന പരാതിയിലാണ് കേസ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ റജിസ്ട്രർ ചെയ്ത കേസ് ഹോസ്ദുർഗ് പൊലീസിന് കൈമാറുകയായിരുന്നു.
0 Comments