കാഞ്ഞങ്ങാട് : അപ്രതീക്ഷിതമായി രാത്രിയിൽ സ്റ്റേഷന്റെ ഗേറ്റ് കടന്നുവരുന്ന ഭാര്യയെയും മക്കളെയും കണ്ട് അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ ജി ഡി ചാർജ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പള്ളിക്കര സ്വാദേശിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സതീശൻ ഒന്ന് ഞെട്ടി. കയ്യിൽ പൊതിയുമായായിരുന്നു ഭാര്യയും മക്കളും സ്റ്റേഷനിലേക്ക് കയറി വന്നത്. സതീശന്റെയും ശാന്തിയുടെയും പതിനാറാം വിവാഹ വാർഷികമായിരുന്നു ഇന്നലെ. മുൻകൂട്ടി അറിയിക്കാതെയായിരുന്നു ഭാര്യയും മക്കളും കേക്കുമായി പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്നത്. കാര്യമറിഞ്ഞപ്പോൾ സഹപ്രവർത്തകർക്കും സന്തോഷം.
0 Comments