കാസർകോട്:40 വയസ് പ്രായം വരുന്ന യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഉപ്പള ഗേറ്റിന് സമീപം ഇന്ന് രാവിലെയാണ് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് നിന്നും മംഗലാപുരം ഭാഗത്തേക്ക് പോകുന്ന പാളത്തിനരികിലാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മഞ്ചേശ്വരം പൊലീസ് അന്വേഷണം തുടങ്ങി.
0 Comments