Ticker

6/recent/ticker-posts

ഇരു വൃക്കകളും തകരാറിലായ യുവാവിനെ സഹായിക്കാൻ നാല് സ്വകാര്യ ബസുകൾ കാരുണ്യ യാത്ര ആരംഭിച്ചു

നീലേശ്വരം :ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന  യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചു നടത്താൻ നാല് സ്വകാര്യ ബസുകൾ കാരുണ്യ യാത്ര ആരംഭിച്ചു.
 നീലേശ്വരം മൂന്നാംകുറ്റി സ്വദേശി ബി. പ്രദീപിൻ്റെ 40 വൃക്ക  മാറ്റിവക്കൽ ശസ്ത്രക്രിയ ഒക്ടോബർ 31ന് കോഴിക്കോട്  നടക്കും. ചികിൽസക്ക്ആവശ്യമായ പണം കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് രാവിലെ മുതൽ തിരുവാതിര, ബാവസ്, ക്ഷേത്രപാലക, യാത്ര,  എന്നീ ബസുകൾ  പ്രദീപിന്റെ ചികിത്സ സഹായം കണ്ടെത്തുന്നതിന് കാരുണ്യ യാത്ര നടത്തുന്നത്.
ചെറുവത്തൂർ ബസ്‌സ്റ്റാൻഡിൽ തിരുവാതിരയുടെ ഫ്ലാഗ് ഓഫ് ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻ്റ് സി. വി. പ്രമീള നിർവഹിച്ചു. ടി. രാജൻ അധ്യക്ഷനായി. പി.വി. സുനിൽകുമാർ സ്വാഗതം പറഞ്ഞു. ബസ് ഉടമ സുമനേഷ് , ബസ് ജീവനക്കാർ, ചുമട്ട് തൊഴിലാളികൾ, ചികിത്സാ സഹായ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.
Reactions

Post a Comment

0 Comments