നീലേശ്വരം : നീലേശ്വരം തോട്ടം ജംഗ്ഷനിൽ പരസ്പരം ഏറ്റ് മുട്ടിയ അഞ്ച് പേരെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് അറസ്റ്റ് ചെയ്തത്. പരപ്പ സ്വദേശി അഖിൽ 29, തൈക്കടപ്പുറത്തെ റഷീദ് 59, തുരുത്തിയിലെ സന്ദീപ് 35, അഴിത്തല സ്വദേശികളായ വിനോദ് 52, സനോജ് 49 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈകീട്ട് 5.30നായിരുന്നു സംഭവം. പരസ്പരം അടി നടത്തിയതിന് കേസെടുത്തു. താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി.
0 Comments