കാസർകോട്:ആസാം യുവതി ഒന്നര വയസുള്ള കുട്ടിയെയും കൂട്ടി യുവാവിനൊപ്പം വീടുവിട്ടു. ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു. അനന്തപുരം ഇൻഡസ്ട്രിയൽ ഏരിയയിൽ ജോലി ചെയ്യുന്ന ആജിത ഖരൂനിനെ 22 യാണ് കാണാതായത്. ഇന്നലെ വൈകുന്നേരം താമസ സ്ഥലത്ത് നിന്നും കുമ്പള ടൗണിൽ പോയി വരാമെന്ന് ഭർത്താവിനോട് പറഞ്ഞ് പോയ ശേഷം കാണാതാവുകയായിരുന്നു. ഭർത്താവ് നൂറുൽ ഇസ്ലാമിൻ്റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു. ആസാം സ്വദേശി ഇസാസുലിൻ്റെ കൂടെ പോയതായി സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞു.
0 Comments