Ticker

6/recent/ticker-posts

സ്കൂട്ടറിടിച്ച് ബൈക്ക് യാത്രക്കാരൻ കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ട സംഭവത്തിൽ കേസ്

കാഞ്ഞങ്ങാട് :സ്കൂട്ടറിടിച്ച് ബൈക്ക് യാത്രക്കാരൻ കെ.എസ്.ആർ.ടി.സി ബസിനടിയിൽപെട്ട് ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. കളനാട് കട്ടക്കാലിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. കുമ്പള കുണ്ടംകാരടുക്കയിലെ വി.എസ്. വിനീഷിനാണ് 23 പരിക്കേറ്റത്.കൈ നോത്ത് ഭാഗത്ത് പോകുന്ന പോക്കറ്റ് റോഡിൽ നിന്നും വന്ന സ്കൂട്ടർ ബൈക്കിൽ ഇടിക്കുകയും യുവാവ് ബസിനടിയിൽ തെറിച്ച് വീഴുകയായിരുന്നു. പിതാവ് എൻ.വി. വിനോദ് കുമാറിൻ്റെ പരാതിയിൽ സ്കൂട്ടർ യാത്രക്കാരനെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments