പെൺകുട്ടി ഓടിച്ച സ്കൂട്ടർ ഹോസ്ദുർഗ പൊലീസ് പിടികൂടി. വാഹനം ഓടിക്കാൻ നൽകിയ ഉപ്പൂപ്പക്കെതിരെ കേസെടുത്തു. ചിത്താരി മാട്ടുമ്മലിൽ നിന്നുമാണ് 17കാരി ഓടിച്ചുവന്ന വാഹന പരിശോധനക്കിടെ പൊലീസ് പിടികൂടിയത്. ഉപ്പൂപ്പയാണ് സ്കൂട്ടർ ഓടിക്കാൻ നൽകിയതെന്ന് പെൺകുട്ടി പറഞ്ഞതിനെ തുടർന്ന് മുട്ടുന്തല സ്വദേശിയായ 73 കാരനെതിരെ കേസെടുത്തു. കാറ്റാടി ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നു.
0 Comments