Ticker

6/recent/ticker-posts

പെൺകുട്ടി ഓടിച്ച സ്കൂട്ടർ കസ്റ്റഡിയിൽ എടുത്ത് കൊണ്ട് പോകവെ അപകടം എസ്.ഐക്ക് പരിക്ക്

കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഓടിച്ച സ്കൂട്ടർകസ്റ്റഡിയിലെടുത്ത് കൊണ്ട് പോകവെ അപകടം. ഹോസ്ദുർഗ് എസ്.ഐ കെ.വി.ജിതിന് അപകടത്തിൽ പരിക്കേറ്റു. ഇന്ന് ഉച്ചക്ക് അജാനൂർ കാറ്റാടി ജംഗ്ഷനിൽ വച്ചാണ് അപകടം. 17 വയസുകാരി ഓടിച്ച സ്കൂട്ടർ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയിരുന്നു. ചിത്താരി മാട്ടുമ്മലിൽ നിന്നുമാണ് പെൺകുട്ടി ഓടിച്ചുവന്ന വാഹന പരിശോധനക്കിടെ പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത സ്കൂട്ടർ എസ്.ഐ ഓടിച്ച് പൊലീസ് സ്റ്റേഷനിലേക്ക് പോകവെ എതിരെ വന്ന സ്കൂട്ടർ എസ് ഐ ഓടിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. വലതു കൈക്ക് പരിക്കേറ്റ എസ്.ഐ കാഞ്ഞങ്ങാട് ഐ ഷാൽ ആശുപത്രിയിൽ ചികിൽസ തേടി. 

Reactions

Post a Comment

0 Comments