യുവാവ് കിണറിൽ ചാടി മരിച്ചു. രക്ഷിക്കാനിറങ്ങിയ സഹോദരനെ കിണറിൽ നിന്നും ഫയർഫോഴ്സ് കരക്കെത്തിച്ചു.
കുമ്പള നാരായണ മംഗലത്തെ വിവേക്
ഷെട്ടി
28 ആണ് മരിച്ചത്. രക്ഷിക്കാ
നിറങ്ങിയ സഹോദരൻ തേജസ്വി 22 നെയാണ് ഉപ്പള ഫയർ ഫോഴ്സ് സേനാംഗങ്ങൾ പുറത്തെത്തിച്ചത്. വിവേകിനെ പാതാള കരണ്ടി ഉപയോഗിച്ച് കിണറ്റിൽ നിന്ന് പുറത്തെടുക്കുകയും ആംബുലൻസ് വരുത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും വിവേക് മരിച്ചു. ഇന്ന് രാത്രി 9.30 മണിയോടെയാണ് സംഭവം. 60 അടി താഴ്ചയുള്ള വീടിന് സമീപത്തെ കിണറിലാണ് ചാടിയത്.
മൃതദ്ദേഹം കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ. കാസർകോട് ലീഗൽ മെട്രോളജി ഉദ്യോഗസ്ഥനാണ്. ഉപ്പള ഫയർ ഫോഴ്സ്
സ്റ്റേഷൻ ഓഫീസർ ബി രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
0 Comments