Ticker

6/recent/ticker-posts

കാറിനുള്ളിൽ വലിയ ചെമ്പ് പാത്രവുമായി മൂന്ന് യുവാക്കൾ കാഞ്ഞങ്ങാട്ട് അറസ്റ്റിൽ

കാഞ്ഞങ്ങാട് :കാറിനുള്ളിൽ വലിയ ചെമ്പ് പാത്രവുമായി മൂന്ന് യുവാക്കളെ കാഞ്ഞങ്ങാട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ 3.20 ന് പുതിയ കോട്ടയിൽ നിന്നും ആണ് കസ്റ്റഡിയിലെടുത്തത്.
 ഹോസ്ദുർഗ് എസ്.ഐ കെ.വി.ജിതിൻ്റെ നേതൃത്വത്തിൽ പൊലീസ് നൈറ്റ് പട്രോളിംഗിനിടെ സംശയ സാഹചര്യത്തിൽ കാർ നിർത്തിയിട്ട നിലയിൽ കാണുകയായിരുന്നു. കാറിനകത്തും പുറത്തുമായി മൂന്ന് യുവാക്കളെ കാണുകയും ചെയ്തു. കാർ പരിശോധിച്ചതിൽ പിൻ സീറ്റിൽ വലിയ ചെമ്പ് പാത്രം കണ്ടെത്തുകയായിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായ മറുപടി ലഭിക്കാതെ വന്നതോടെ മുൻകരുതലായി അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു. കാരാട്ടു വയൽ ഭാഗത്തുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Reactions

Post a Comment

0 Comments