Ticker

6/recent/ticker-posts

ചൂണ്ടയിടുന്നതിനിടെ തോണിയിൽ നിന്നും വീണ് പുഴയിൽ കാണാതായ ആളുടെ മൃതദേഹം കിട്ടി

കാഞ്ഞങ്ങാട് : ഇന്നലെ രാവിലെ
ചൂണ്ടയിടുന്നതിനിടെ 
തോണിയിൽ നിന്നും വീണ്
 പുഴയിൽ കാണാതായ ആളുടെ മൃതദേഹം കിട്ടി. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
 വലിയപറമ്പ പുഴയിൽ  കാണാതായ  പ്രദേശവാസിയായ എൻ പി . തമ്പാന്റെ 63 മൃതദേഹമാണ് തൃക്കരിപ്പൂർ ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ  ബോട്ട്ജെട്ടിക്ക് സമീപം കണ്ടെത്തിയത്. 
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാററി.
   11.40 മണിയോടെ പാലത്തിന് വടക്ക് ഭാഗത്തുള്ള ബോട്ട് ജെട്ടിക്ക് സമീപത്ത്  പുഴയിൽ നിന്ന് ആണ് മൃതദേഹം കണ്ടെത്തിയത്.
Reactions

Post a Comment

0 Comments