Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ശ്രീലത ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ഏറ്റ് വാങ്ങി

കാഞ്ഞങ്ങാട് :ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലതയ്ക്ക് സമ്മാനിച്ചു. തിരുവനന്തപുരം സദ്ഭാവന ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജ് ഓൾ ഇന്ത്യ ചെയർമാൻ ഡോ.ബി.എസ്.ബാലചന്ദ്രനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. മൺപാത്ര നിർമാണ മേഖലിലെയും സാമൂഹിക മേഖലയിലെയും വേറിട്ട മികച്ച പ്രവർത്തനങ്ങളാണ് ഇവരെ പുരസ്കാരത്തിന് അർഹയാക്കിയത്. സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗം, മടിക്കൈ ലോക്കൽ സെക്രട്ടറി, കേരള മഹിളാ സംഘം ജില്ലാ കമ്മിറ്റി അംഗം, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്, കേരള മൺപാത്ര നിർമാണ തൊഴിലാളി സംഘടന കെഎംഎസ്എസ് വനിതാവേദി ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. മടിക്കൈ എരിക്കുളം സ്വദേശിനിയാണ്. ഭർത്താവ്: പി.പി.കുഞ്ഞിരാമൻ (സെക്യൂരിറ്റി തൊഴിലാളി). മക്കൾ: കെ.വി. അഭിരാമി (എം എസ് സി ഫിസിക്സ്‌ ഒന്നാം വർഷ വിദ്യാർത്ഥിനി, പടന്നക്കാട് നെഹ്‌റു ആർട്സ് ആന്റ് സയൻസ് കോളേജ്), കെ.ആർ. ഹരിനന്ദ് (ഇന്റഗ്രേറ്റഡ് എംസിഎ ഒന്നാം വർഷ വിദ്യാർത്ഥി, കുണിയ കോളേജ്).
Reactions

Post a Comment

0 Comments