Ticker

6/recent/ticker-posts

മദ്യം കടത്തുകയായിരുന്ന മൂന്ന് സ്കൂട്ടറുകൾ പിടിയിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട് :മദ്യം കടത്തുകയായിരുന്ന
 മൂന്ന് സ്കൂട്ടറുകൾ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു .
മൂന്ന് പേർ കസ്റ്റഡിയിലായി.പനയാൽ വെളുത്തോളി സ്വദേശി അഭിലാഷ് കരുൺ,  രാവണേശ്വരം സ്വദേശി രാജേഷൻ ,  നാട്ടാങ്കൽ സ്വദേശി രാജൻ'  എന്നിവരാണ് പിടിയിലായത്.
 ബന്തടുക്ക എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ എ. പി. ഷഹബാസ് അഹമ്മദും പാർട്ടിയും ആണ്  പിടികൂടിയത്. മദ്യം കടത്തിയ 3 സ്കൂട്ടറുകൾ, 23.5 ലിറ്റർ മദ്യവും കസ്ററഡിയിലാണ്.
അനധികൃതമായി മദ്യം കടത്തുന്നതായുള്ള എക്സൈസ് ഇൻറലിജൻസ് യൂണിറ്റിൻ്റെ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ്  കണ്ടെടുത്തത്.
  പരിശോധന നടത്തി കർശന നടപടികൾ തുടരുമെന്ന് എക്സൈസ് അറിയിച്ചു. പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ രവീന്ദ്രൻ , സുജിത്   സിവിൽ എക്സൈസ് ഓഫീസർമാരായ അജേഷ് വി. മോഹൻ, സ്വരൂപ്, 
ഗണേഷ്  ,പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് രമേഷ് ബാബു. എന്നിവർ ഉണ്ടായിരുന്നു.
Reactions

Post a Comment

0 Comments