Ticker

6/recent/ticker-posts

ഹോസ്ദുർഗ് ഉപജില്ല കായിക മേള ദുർഗ ചാമ്പ്യന്മാർ

കാഞ്ഞങ്ങാട്:നാല് ദിവസങ്ങളിലായി കാഞ്ഞങ്ങാട്ട് നടന്ന 67-ാം മത് ഹോസ്ദുർഗ് ഉപജില്ല സ്കൂൾ ഒളിമ്പിക്സ് സമാപിച്ചു.42സ്വർണം,32 വെള്ളി, 12 വെങ്കലവുമായി 359 പോയൻറ് നേടി ആതിഥേയരായ ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.  103 പോയിൻ്റുകൾ നേടി രാജപുരം ഹോളി ഫാമിലി  സ്കൂൾ രണ്ടാം സ്ഥാനവും, 87 പോയിൻറ് നേടി കക്കാട്ട് ഹൈസ്കൂൾ മൂന്നാം സ്ഥാനവും നേടി സമാപനം സമ്മേളനം  സ്കൂൾ മാനേജർ കെ. വേണുഗോപാലൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ഇ. വി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹോസ്ദൂർഗ്പൊലീസ് ഇൻസ്പെക്ടർ പി. അജിത് കുമാർ, കാഞ്ഞങ്ങാട് ഫയർ ആൻഡ് റെസ്ക്യൂ എസ് ഏച്ച് ഒ ആദർശ് അശോകൻ, ഹോസ്ദുർഗ് എ ഇ ഒ കെ. സുരേന്ദ്രൻ, ഏച്ച് എസ് ഡി എസ് ജി എ സെക്രട്ടറി  കെ. രതീഷ് കുമാർ  സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ ഡോ. എൻ. വേണുനാഥൻ, ഹെഡ്മിസ്ട്രെസ്സ് പി. സുമ , പ്രോഗ്രാം കമ്മിറ്റീ കൺവീനർ  എം. ഗോപി, 
 വിജയകൃഷ്ണൻ  സംസാരിച്ചു.
Reactions

Post a Comment

0 Comments