Ticker

6/recent/ticker-posts

മുഖം മൂടി ധരിച്ച മൂന്ന് പേർ, ചിത്താരിയിൽ എട്ട് വയസുകാരന് സമീപം കാർ നിർത്തിയതിൽ ദുരൂഹത

കാഞ്ഞങ്ങാട് :മുഖം മൂടി ധരിച്ച മൂന്ന് പേർ അടക്കം നാല് പേര് സഞ്ചരിച്ച കാർ
ചിത്താരിയിൽ എട്ട് വയസുകാരന് സമീപം  നിർത്തിയതിൽ ദുരൂഹത. കാർ യാത്രക്കാരുടെ കൈയിൽ സ്പ്രെയും തുണിയും ഉണ്ടായിരുന്നതായി കുട്ടി പറയുന്നു. ഇന്ന് രാത്രി 8.15 മണിയോടെ സെൻട്രൽ ചിത്താരിയിലാണ് സംഭവം. പള്ളിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുട്ടി. പെട്രോൾ പമ്പിന് അടുത്ത് ആളൊഴിഞ്ഞ മില്ലിന് സമീപത്തായി കുട്ടിയെത്തിയപ്പോൾ കാസർകോട് ഭാഗത്തേക്ക് ഓടിച്ചു വന്ന ക്രിസ്റ്റ കാർ നിർത്തി. സ്പ്രെയും തുണിയും കൈയിൽ കരുതിയ ആൾ കാറിൽ നിന്നും ഇറങ്ങിയപ്പോൾ കുട്ടി നിലവിളിച്ച് വീട്ടിലേക്ക് ഓടി കാര്യം പറഞ്ഞു. ഇക്കാര്യങ്ങൾ കുട്ടി തരപ്പിച്ച് പറഞ്ഞതോടെ നാട്ടുകാർ പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് വരികയാണ്. ഹോസ്ദുർഗ് പൊലീസിലും വിവരം അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമമാണോ എന്നാണ് നാട്ടുകാർ സംശയിക്കുന്നത്. കഴിഞ്ഞ ദിവസം പൂച്ചക്കാടും സമാന സംഭവം നടന്നിരുന്നു.
Reactions

Post a Comment

0 Comments