പത്ത് കോഴികളുമായി
രണ്ട് പേർ പൊലീസ് പിടിയിൽ. പൊലീസ് പിടിയിൽ നിന്നും
എട്ട് പേർ രക്ഷപ്പെട്ടു. കോഴികൾ ഇന്ന് രാത്രി പൊലീസ് സ്റ്റേഷനിൽ കഴിയും. കുറ്റിക്കോൽ കുളക്കര റബർ തോട്ടത്തിനകത്ത് കുറ്റിക്കാടുകളോട് ചേർന്നുള്ള പ്രദേശത്താണ് കോഴിപ്പോര് നടന്നത്. ബേഡകം പൊലീസിനെ കണ്ട് എട്ട് പേർ ഓടി രക്ഷപ്പെടുകയായിരുന്നു. താന്നിക്കാലിലെ ടി. രാജൻ 48 , മുന്നാടിലെ എച്ച്. സുധാകരൻ 33എന്നിവരാണ് പിടിയിലായത്. 1400 രൂപയും പിടിച്ചു എസ്.ഐ കെ.വി. സുമേഷ രാജിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
0 Comments