കാഞ്ഞങ്ങാട് : മകൻെറ ഉപദ്രവം സഹിക്കാനാവാതെ വീടുവിട്ട വീട്ട ഒരു രാത്രി മുഴുവൻ കഴിച്ചു കൂട്ടിയത് റബർ തോട്ടത്തിനുള്ളിൽ. മകൻ കത്തി കാട്ടി ഭീഷണിപെടുത്തിയതിനെ തുടർന്നാണ് വീടുവിട്ടതെന്ന് അവർ പൊലീസിനോട് പറഞ്ഞു.കുറ്റിക്കോൽ ബേത്തൂർ പാറ സ്വദേശിനിയായ 53യാണ് ഇന്നലെ രാത്രി മുഴുവൻ റബർ തോട്ടത്തിൽ കഴിച്ചു കൂട്ടിയത്. ഉടുത്തിരുന്ന മാക്സിയോടെ വീടുവിടുകയായിരുന്നു. ഇവർ ജോലി ചെയ്യുന്ന വീട്ടുകാരുടെ ഉടമസ്ഥയിലുള്ള റബർ തോട്ടത്തിലായിരുന്നു കഴിച്ചു കൂട്ടിയത്. രാവിലെ ജോലി ചെയ്യുന്ന വീട്ടിലെത്തി കാര്യം പറഞ്ഞു. വീട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. ബേഡകം പൊലീസ് സ്ഥലത്തെത്തി വീട്ടമ്മയെ സ്റ്റേഷനിലെത്തിച്ചു. ഇക്കാര്യങ്ങൾ എല്ലാം വീട്ടമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മാതാവിനെ കാണാതായതോടെ മകൻ പൊലീസിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു. വീട്ടമ്മയെ ഇന്ന് വൈകീട്ട് ഹോസ്ദുർഗ് മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി.
0 Comments