കാഞ്ഞങ്ങാട് :തെക്കിൽ ബണ്ടിച്ചാലിലും ചിറ്റാരിക്കാലിലുമായി രണ്ട് പേരെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ചിറ്റാരിക്കാൽ വെള്ളടുക്കത്തെ പങ്കജാക്ഷൻ്റെ മകൻ കെ.പി. രമേശനെ 56 വീടിൻ്റെ സിറ്റ്ഔട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
ബണ്ടിച്ചാൽ അപസ് ര സ്കൂളിന് സമീപത്തെ മുത്തു നായരുടെ മകൻ രത്നാകരനെ 57 വീടിൻ്റെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തുലാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
0 Comments