Ticker

6/recent/ticker-posts

കുമ്പളയിൽ വൻ പൊട്ടിത്തെറി നാട് നടുങ്ങി, ഒരു മരണം

കാസർകോട്:കുമ്പളയിൽ വൻ പൊട്ടിത്തെറി നാട് നടുങ്ങി. ദുരന്തത്തിൻ്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ല. ഭൂമി കുലുങ്ങുമാറ് ശബ്ദം കേട്ടതായി നാട്ടുകാർ. ആംബുലൻസുകളും ഫയർ ഫോഴ്സ് വാഹനങ്ങളും ചീറിപ്പായുന്നുണ്ട്.
കാസർകോട് കുമ്പള അനന്തപുരിയിൽ പ്ലെവുഡ് കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചാണ് ദുരന്തം. ഇന്ന് രാത്രി 7.30 മണിയോടെയാണ് അപകടം. പൊട്ടിത്തെറിയുടെ അവശിഷ്ടങ്ങൾ കിലോമീറ്ററോളം ദൂരം എത്തി. വീടുകൾക്കും കേട് പാട് ഉണ്ട്. കാസർകോട്, ഉപ്പള, കാഞ്ഞങ്ങാട് ഫയർ ഫോഴ്സുകൾ എത്തി. മരണം സംഭവിച്ചതായും റിപോർട്ട് ഉണ്ട്.
 പൊട്ടിത്തെറിയിൽ  അന്യ സംസ്ഥാന തൊഴിലാളി മരിച്ചതായി സ്ഥിരീകരിച്ചു.

Reactions

Post a Comment

0 Comments