കാഞ്ഞങ്ങാട് : അടച്ചിട്ട വീടിന്റെ പൂട്ട് പൊളിച്ച് ഒമ്പത് പവനും പണവും കവർന്നു. വീട്ടുടമസ്ഥയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബദിയഡുക്ക മഞ്ചോടി പെരുയടുക്കയിലെ മുഹമദ് ഷരീഫിൻ്റെ ഭാര്യ റുക്സാനയുടെ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്തു. 9 പവൻ 2ഗ്രാം ആഭരണങ്ങൾക്ക് പുറമെ പതിനായിരം രൂപയും മോഷണം പോയി. 23 ന് അടച്ചിട്ട വീട്ടിൽ ഇന്നലെ രാത്രി കുടുംബം എത്തിയപ്പോഴാണ് കവർച്ച വിവരം അറിയുന്നത്. അലമാരയിൽ നിന്നും ആണ് ആഭരണം കവർന്നത്.
0 Comments