Ticker

6/recent/ticker-posts

ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായി ബൾബ് മാറ്റിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കാസർകോട്:ദീപാവലി ആഘോഷത്തിൻ്റെ ഭാഗമായി വീടിന്റെ മുൻവശത്തുള്ള ബൾബ് മാറ്റിയിടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. രാത്രി 9.30 മണിയോടെയാണ് അപകടം. കുമ്പള പുത്തിഗേ ആചാരി മൂല ഏണയിലെ രാജേഷ് നിലയത്തിൽ നാഗേഷ് ആചാര്യയയുടെ മകൻ പി. രാജേഷ് 37 ആണ് മരിച്ചത്. ഷോക്കേറ്റ ഉടൻ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments