Ticker

6/recent/ticker-posts

ഹോസ്ദുർഗ് ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം ദുർഗ ചാമ്പ്യന്മാർ

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ഉപജില്ല കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ 915 പോയൻ്റ് നേടി കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻ്ററി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. 625 പോയൻ്റ് കരസ്ഥമാക്കിയ ബല്ല ഈസ്റ്റ് ഹയർ സെക്കൻ്ററി സ്കൂളാണ് റണ്ണർ അപ്പ്. കോടോത്ത് ഡോ. അംബേദ്ക്കർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ613 പോയൻ്റോടെ മൂന്നാം സ്ഥാനത്തെത്തി. കാഞ്ഞങ്ങാട് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളായിരുന്നു മേളയുടെ മുഖ്യവേദി. മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂൾ, കാഞ്ഞങ്ങാട് കടപ്പുറം പി പി ടി എസ് എ എൽ പി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ഉപ വേദികൾ.
    കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ. പ്രഭാവതി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
Reactions

Post a Comment

0 Comments