Ticker

6/recent/ticker-posts

ആൺ സുഹൃത്തിനൊപ്പം വീടുവിട്ട മൂന്ന് മക്കളുടെ മാതാവ് പൊലീസിൽ ഹാജരായി

കാസർകോട്: മൂന്ന് മക്കളെ വീട്ടിലാക്കി  ആൺ സുഹൃത്തിനൊപ്പം വീടുവിട്ട ഗൾഫുകാരന്റെ ഭാര്യ  പൊലീസ് സ്റ്റേഷനിൽ ഹാജരായി. കോഴിക്കോട് സ്വദേശിയായ യുവാവിനൊപ്പമാണ് ഹാജരായത്.
മുഗു റോഡിലെ 35കാരിയാണ്  കുമ്പള പൊലീസ് സ്റ്റേഷനിൽ കോഴിക്കോട്  ആൺ സുഹൃത്തിനൊപ്പം എത്തിയത്. ശനിയാഴ്‌ച രാത്രി ഏട്ടു മണിയോടെയാണ് യുവതി മൂന്ന് കുട്ടികളെ വീട്ടിലാക്കി ആൺസുഹൃത്തിനൊപ്പം പോയത്.
ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കോഴിക്കോടുള്ളതായി മനസിലായിരുന്നു. പൊലീസിന്റെ നിർദേശപ്രകാരമാണ് കീഴടങ്ങിയത്. മൂന്ന് വർഷം മുമ്പ് ആയിരുന്നു ആൺ സുഹൃത്തിനെ പരിചയപ്പെട്ടത്. യുവതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി പിതാവിനോടൊപ്പം പോയി.
Reactions

Post a Comment

0 Comments