ജില്ലയിലെ വിവിധ സ്റേറഷനുകളിലെ പൊലീസ് ഇൻസ്പെക്ടർമാർക്ക്
സ്ഥലം മാറ്റം. ഇ. അനൂബ് കുമാർ ആണ് ഹോസ്ദുർഗിലെ പുതിയ പൊലീസ് ഇൻസ്പെക്ടർ. മഞ്ചേശ്വരത്ത് നിന്നുമാണ് നിയമനം. പി. അജിത്ത് കുമാറിനെ ഹോസ്ദുർഗിൽ നിന്നും മഞ്ചേശ്വരത്ത് നിയമിച്ചു. ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനാണ് അമ്പലത്തറയിലെ പുതിയ പൊലീസ് ഇൻസ്പെക്ടർ. ബേക്കൽ ഇൻസ്പെക്ടർ എം.വി. ശ്രീ ദാസിനെ ചീമേനിയിൽ നിയമിച്ചു. വിദ്യാനഗർ ഇൻസ്പെക്ടർ യു.പി. വിപിനാണ് ബേക്കൽ ഇൻസ്പെക്ടർ. അമ്പലത്തറയിൽ നിന്നും കെ.പി. ഷൈനിനെവിദ്യാനഗർ നിയമിച്ചു. ചീമേനിയിൽ നിന്നും ടി.കെ. മുകുന്ദനെ കുമ്പളയിൽ നിയമിച്ചു. ഹോസ്ദുർഗ് എസ് ഐ എം. വി . വിഷ്ണു പ്രസാദിനെ പ്രമോഷനോടെ ആദൂർ ഇൻസ്പെക്ടറായി നിയമിച്ചു. ആദൂരിൽ നിന്നും എ. അനിൽ കുമാറിനെ ബദിയഡുക്കയിൽ നിയമിച്ചു. എം. പി. രാഘവനെ സുൽത്താൻ ബത്തേരിയിൽ നിന്നും മേൽപ്പറമ്പ നിയമിച്ചു. മേൽപ്പറമ്പയിൽ നിന്നും എ. സന്തോഷ് കുമാറിനെ ചിറ്റാരിക്കാൽ നിയമിച്ചു. കുമ്പളയിൽ നിന്നും പി.കെ.ജിജീഷിനെ കാസർകോട് ക്രൈ ബ്രാഞ്ചിൽ നിയമിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സ്ഥലം മാറ്റം.
0 Comments