കാഞ്ഞങ്ങാട് :മുള്ളൻപന്നി ഇടിച്ച് മോട്ടോർ ബൈക്ക് മറിഞ്ഞു. കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ജീവനക്കാരനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നുംകൈയിലെ സി. കെ. ബിജു 48 വിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പരപ്പച്ചാൽ ആശുപത്രിക്കടുത്താണ് അപകടം. തോളെല്ല് പൊട്ടി ആദ്യം ജല്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് സാരമുള്ളതായതിനാൽ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജോലിക്ക് പോകുന്നതിനിടെയാണ് അപകടം.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
ഈ ഭാഗത്ത് നിരവധി ഇരു ചക്രവാഹന യാത്രക്കാർക്ക് പന്നിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
0 Comments