Ticker

6/recent/ticker-posts

കെ. മുരളീധരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര കാഞ്ഞങ്ങാട്ട് നിന്നും ആരംഭിച്ചു

കാഞ്ഞങ്ങാട് :ശബരിമലയിലെ സ്വർണ കൊള്ളക്കും വിശ്വാസ വഞ്ചനക്കും എതിരെ കെപിസിസി യുടെ നേതൃത്വത്തിൽ മുൻ
കെ.പി.സി.സി പ്രസിഡൻ്റ്  കെ. മുരളിധരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര ഇന്ന് ഉച്ചക്ക് കാഞ്ഞങ്ങാട് നിന്നും പ്രയാണം ആരംഭിച്ചു. ഹോസ്ദുർഗ് ടൗൺ സ്ക്വയറിൽ നടന്ന ചടങ്ങിൽ
 കെ.മുരളിധരനെ കൂടാതെ പ്രതിപക്ഷ നേതാവ്
 വി.ഡി. സതീശൻ,  ഷാനിമോൾ ഉസ്മാൻ, രാജ് മോഹനൻ ഉണ്ണിത്താൻ,  ടി സിദ്ദീഖ്, സോണി സെബാസ്റ്റ്യൻ,പി.എം. നിയാസ് ഉൾപെടെ നേതാക്കൾ പങ്കെടുത്തു. വി.ഡി. സതീശൻ യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു.
ദേവസ്യം ബോർഡിൽ ജോലിക്ക് മാത്രമെ  സംവരണമുള്ളു എന്നും കക്കുന്നതിന് സംവരണമില്ലെന്ന് പ്രസംഗത്തിൽ കെ മുരളീധരൻ പരിഹസിച്ചു. 18 ന് ചെങ്ങന്നൂരിൽ യാത്ര സമാപിക്കും.
Reactions

Post a Comment

0 Comments