ട്രെയിൻ നമ്പർ 12789 കച്ചിഗുഡ നിന്നും മുരുഡേശ്വരാം വരെ പോകുന്ന 12789 എക്സ്പ്രസ്സിന്റെ ബി4 കോച്ചിൽ നിന്നും ആഗസ്റ്റ് 26 നും 27നും ഇടയിലുള്ള സമയത്തായിരുന്നു കവർച്ച. ട്രെയിനിൽ ഉഡുപ്പിയിലേക്ക് യാത്ര ചെയ്തിരുന്ന ഹൈദരാബാദ് സ്വദേശിയായ യുവതിയുടെ 30 ഗ്രാം തൂക്കമുള്ള സ്വർണ്ണമാലയും, 12 ഗ്രാം തൂക്കമുള്ള സ്വർണവളയും, ഫാസ്റ്റ് ട്രാക്ക് വാച്ച്, ഐഫോൺ ചാർജർ, 1050 രൂപ എന്നിവ അടങ്ങിയ ഹാൻഡ്ബാഗ് മോഷണം നടത്തുകയായിരുന്നു. പരാതി ലഭിച്ചതോടെ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം നടത്തിവരവേ തിരുനെൽവേലി റെയിൽവേ പൊലീസ് ആണ് മറ്റൊരു മോഷണക്കേസിൽ ഇടുക്കി വാഗമണ്ണിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശിയായ തടത്തരികത്ത് വീട്ടിൽ അശ്വിൻ 24 ആണ് പിടിയിലായത്. ഹൈദരാബാദ് യുവതിയുടെ മോഷണം പോയ 30 ഗ്രാം സ്വർണ്ണമാലയും വച്ചും പ്രതിയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കാസർകോട് റെയിൽവേ പൊലീസ് ഇൻസ്പെക്ടർ രജികുമാർ, പ്രതിയെ തിരുനെൽവേലി ജയിലിൽ നിന്നും കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പ് നടത്തിയ . പ്രതി തൃശൂരിൽ വിൽപ്പന നടത്തിയ 12 ഗ്രാം തൂക്കമുള്ള സ്വർണ വളയും കണ്ടെടുത്തു. അന്വേഷണ സംഘത്തിൽ എ.എസ്.ഐ വേണുഗോപാൽ ഉൾപെടെ ഉണ്ടായിരുന്നു.
0 Comments