കാസർകോട്:രണ്ട് വീടുകളിൽ മോഷണം പത്ത് ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്നു. ഒരിടത്ത് നടന്ന മോഷണത്തിൽ ഹോം നഴ്സിനെ സംശയിക്കുന്നതായി വീട്ടുകാർ പൊലീസിനോട് പറഞ്ഞു. അണങ്കൂർ പച്ചക്കാടിലെ ടി.എ ഷാഹിനയുടെ തറവാട് വീട്ടിലാണ് മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന 9 ലക്ഷം രൂപ വില വരുന്ന 10 പവൻ ആഭരണമാണ് മോഷണം പോയത്. ഷാഹിനയുടെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു. ഹോം നഴ്സിനെ സംശയിക്കുന്നതായി പരാതിയിൽ പറഞ്ഞു.
മുളിയാർ കവ്വപ്പാടിയടുക്കം ഫാത്തിമത്ത് സുമയ്യയുടെ വീട്ടിൽ നിന്നും ഒന്നര ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി. വാച്ചും നഷ്ടപെട്ടു. അലമാരയിൽ നിന്നാണ് കവർന്നത്.
0 Comments