Ticker

6/recent/ticker-posts

ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ ഒരു മാസം പ്രായമായ കുഞ്ഞ്, യുവതി വളർത്താൻ ഏൽപ്പിച്ചതെന്ന് വീട്ടമ്മ, പൊലീസും ചൈൽഡ് ലൈനും പാഞ്ഞെത്തി, നാടകീയ രംഗങ്ങൾ

കാഞ്ഞങ്ങാട് :ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ ഒരു മാസം പ്രായമായ കുഞ്ഞിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ തടിച്ചു കൂടി.
 യുവതി വളർത്താൻ ഏൽപ്പിച്ചതെന്ന് വീട്ടുടമസ്ഥയായ സ്ത്രീ നാട്ടുകാരോട് പറഞ്ഞു. വിവരമറിഞ്ഞ് പൊലീസും ചൈൽഡ് ലൈൻ അധികൃതരൂം സ്ഥലത്ത് പാഞ്ഞെത്തി. പടന്നയിൽ ഇന്ന് വൈകീട്ടാണ് സംഭവം. വീട്ടുജോലിക്ക് പോകുന്ന വടക്കെ പുറത്തെ സ്ത്രീയുടെ വീട്ടിലാണ് ഒരു മാസം പോലുമെത്താത്ത പെൺകുഞ്ഞിനെ കണ്ടെത്തിയത്. ചെറിയ കുട്ടികളില്ലാത്ത വീട്ടിൽ നിന്നും കുഞ്ഞിൻ്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് സമീപവാസികൾ എത്തിയത്. കണ്ണൂർ ജില്ലയിൽ നിന്നും യുവതി വളർത്താൻ ഏൽപ്പിച്ചതാണെന്നാണ് സ്ഥലത്തെത്തിയ ചന്തേര പൊലീസിനോട് സ്ത്രീ പറഞ്ഞത്. ഇരട്ട കുട്ടികളെ പ്രസവിച്ചതിനാൽ ഒരു കുട്ടിയെ വളർത്താൻ ഏൽപ്പിച്ചെന്നും പറഞ്ഞു. കുട്ടിയുടെ മാതാവിനെ പൊലീസ് ബന്ധപെടുകയും സന്ധ്യയോടെ മാതാവ് പടന്നയിലെത്തി. കുട്ടിയെ മാതാവിന് തന്നെ പൊലീസ് കൈമാറി. 
കൂടുതൽ അന്വേഷണം നടന്ന് വരികയാണ്.
Reactions

Post a Comment

0 Comments