കാസർകോട്:സി.ഐ.ടി.യു സ്ഥാപിച്ച ബാനർ കീറുന്നതിനിടെ യുവാവ് അറസ്റ്റിൽ. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ച ബാനർ നശിപ്പിക്കുന്നതിനിടെയാണ് പ്രതി കയ്യോടെ പൊലീസ് പിടിയിലായത്. മുളിയാർ മല്ലിയിലെ ഇ.കെ.രതീഷ് 41 ആണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ 12.30 ന് ആണ് സംഭവം. എസ്. ഐ എ . സി . ഷാജുവിൻ്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
ലഹളയുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ ബാനർ നശിപ്പിച്ചു എന്നതിന് കേസെടുത്തു.
0 Comments