Ticker

6/recent/ticker-posts

ജേഷ്ഠനെ തലക്ക് വെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ അനുജൻ അറസ്റ്റിൽ

കാഞ്ഞങ്ങാട് :ജേഷ്ഠനെ തലക്ക് വെട്ടി കൊല്ലാൻ ശ്രമിച്ച കേസിൽ അനുജനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ ഹോസ്ദുർഗ് പൊലീസ് വധശ്രമത്തിന് കേസെടുത്ത ശേഷം ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാവണീശ്വരം പാണം തോടിലെ ഷാജിയെ 47 വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ അനുജൻ ഷൈജു 43 വാണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകീട്ട് വീട്ടിൽ വച്ചാണ് സംഭവം. അടുക്കളയുടെ വർക്ക് ഏരിയയിൽ വച്ച് ഇരുവരും മദ്യപിക്കുന്നതിനിടെ വാക്ക് തർക്കമുണ്ടാവുകയും കൊല്ലണമെന്ന ഉദ്ദേശത്തോടെ പ്രതി ജേഷ്ഠന്റെ തലക്ക് കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ചെന്നാണ് കേസ്. വെട്ടേറ്റ ഷാജി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.
Reactions

Post a Comment

0 Comments