സ്കൂളിൽ വൻ സംഘർഷം.അക്രമത്തിൽ പെൺകുട്ടികൾക്ക് ഉൾപ്പെടെ
നിരവധി വിദ്യാർത്ഥികൾക്കും അധ്യാപികമാർക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപെട്ട് ഏഴ് പേർക്കെതിരെ മേൽപ്പറമ്പ പൊലീസ് കേസെടുത്തു. കോളിയടുക്കം അപ്സരസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി
തായൽ മൗവലി ലെ മുഹമ്മദ് ഇസുനുൽ ഹസീൻ 17, ചെമ്മനാട് കൊമ്പനടുക്കത്തെ ഹനാൻ ഫാത്തിമ്മ 16 ഉൾപെടെ വിദ്യാർത്ഥികൾക്കും അധ്യാപികമാർക്കുമാണ് പരിക്കേറ്റത്. കണ്ടാലറിയാവുന്ന ഏഴ് പേർക്കെതിരെ ആശുപത്രിയിൽ ചികിൽസയിലുള്ള ഹസീൻ്റെ പരാതിയിലാണ് കേസ്. ഇന്നലെ വൈകീട്ടായിരുന്നു അക്രമം പുറത്ത് നിന്നുമുള്ളവർ ഉൾപെടെ എത്തി അക്രമം നടത്തുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു.
0 Comments