കാഞ്ഞങ്ങാട് :തോണിയിൽ ബോട്ട് തട്ടിയുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, കാസർകോട് നിന്നുമുള്ള ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും തിരച്ചിൽ തുടരുന്നു. ഉച്ചക്കും ആളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും തിരച്ചിൽ തുടരുന്നതായി ഫയർ ഫോഴ്സ് അറിയിച്ചു. മടക്കര തുറമുഖത്തിനു സമീപം മണൽ വാരൽ തോണിയിൽ മത്സ്യബന്ധന ബോട്ട് ഇടിച്ച് ആണ് അപകടം. എരിഞ്ഞിക്കീൽ സ്വദേശി ശ്രീധരനെയാണ് 50 കാണാതായത്. ഒപ്പം ഉണ്ടായിരുന്ന ബാലകൃഷ്ണൻ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടം.മണൽവാരൽ തോണിയിലെ തൊഴിലാളികളാണ് ശ്രീധരനും ബാലകൃഷ്ണനും. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബോട്ടാണ് തോണിയിൽ ഇടിച്ചത്. തോണിയിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. തീരദേശ പൊലീസും നാട്ടുകാരും തെരച്ചിൽ സഹായിക്കുന്നു. മുങ്ങൽ വിദഗ്ധർ വ്യാപകമായി തിരച്ചിൽ നടത്തി വരുന്നു.
0 Comments