Ticker

6/recent/ticker-posts

യൂബർ ടാക്സി ഓടിക്കാൻ പോയി കാണാതായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :യൂബർ ടാക്സി ഓടിക്കാൻ പോയി കാണാതായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മാലോം വള്ളിക്കടവിലെ
സന്തോഷ്, ശ്രീജ ദമ്പതികളുടെ മകൻ
 അഭിമന്യുവിനെ 25 ആണ് കോയമ്പത്തൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരങ്ങൾ:അഭയ, കൃഷ്ണൻ, യുവാവിനെ കാണാതായതിനെത്തുടർന്ന് സഹോദരി അഭയ വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നുച്ചക്കാണ് തമിഴ്നാട് പൊലീസ്  വിവരം ബന്ധുക്കളെ അറിയിച്ചത്.
 നാട്ടിൽ നിന്നും ബന്ധുക്കളും പൊലീസും കോയമ്പത്തൂരിലേക്ക് പോയി. 13ന്
വൈകീട്ട് ആണ് വീട്ടിൽ നിന്നും പോയത്. ബംഗ്ളുരിവിൽ യൂവർ ടാക്സി
ഓടിക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് പോയത്.
Reactions

Post a Comment

0 Comments