കാഞ്ഞങ്ങാട് : അതിഞ്ഞാൽ ടൗണിന് സമീപം കാറിന് പിന്നിൽ മറ്റൊരു കാർ ഇട്ടച്ചു. അപകടത്തെ തുടർന്ന് സംഘർഷമുണ്ടായി. ബേക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന ആൾട്ടോ കാറിന് പിന്നിലാണ് മറ്റൊരു കാർ ഇടിച്ചത്. അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന രണ്ട് പേർ ആൾട്ടോ കാർ യാത്രക്കാരോട് തട്ടികയറുകയും പ്രശ്നത്തിൽ നാട്ടുകാർ ഇടപെട്ടതോടെ കയ്യാങ്കളിയായി. കാറിലുണ്ടായിരുന്നവർ മദ്യപിച്ചിട്ടുണ്ടെന്ന സംശയം നാട്ടുകാർ പറഞ്ഞതോടെ ചിലർ പൊലീസിനെ വിളിച്ചു. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കൊണ്ട് പോയി. ഈ സമയമത്രയും വാഹന ഗതാഗതവും തടസപെട്ടു.
0 Comments