Ticker

6/recent/ticker-posts

വീടിനുള്ളിലേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ഭാര്യയെയും ചെറുമകനെയും കൊല്ലാൻ ശ്രമം

കാഞ്ഞങ്ങാട് : പുറത്ത് നിന്നും ജനാല തകർത്ത ശേഷം
വീടിനുള്ളിലേക്ക് പെട്രോൾ
 ഒഴിച്ച് തീ കൊളുത്തി ഭാര്യയെയും 
ചെറുമകനെയും കൊല്ലാൻ 
ശ്രമം. സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസ് വധശ്രമത്തന് കേസെടുത്തു. പാണത്തൂർ നെല്ലിക്കുന്നിലെ കറുത്തേടത്ത് സിസിലി ജോസഫിൻ്റെ 62 പരാതിയിൽ ഭർത്താവ് കെ.എം. ജോസഫിനെ 71 തിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. ഇന്നലെ രാത്രി 9.30 നാണ് സംഭവം. ജനാല പൊട്ടിച്ച ശേഷം ജീവിക്കാൻ വിടില്ലെന്ന് പറഞ്ഞ്
കൈയിൽ കരുതിയിരുന്ന പെട്രോൾ മുറിയിലേക്ക് ഒഴിച്ച് തീ കൊളുത്തിയതായാണ് പരാതി. ഈ സമയം മുറിയിൽ ടിവി കാണുകയായിരുന്ന സിസിലിയും ചെറുമകനും മറ്റൊരു മുറിയിലേക്ക് ഓടി രക്ഷപ്പെട്ടതിനാൽ പൊള്ളലേറ്റില്ല. ഇത് മൂലം മരണത്തിൽ നിന്നും രക്ഷപ്പെട്ടെന്ന പരാതിയിലാണ് കേസ്. വീട് കത്തിയതിൽ രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ട്. സ്വത്ത് സംബന്ധമായ വിരോമാണ് തീ വെപ്പിന് കാരണം.
Reactions

Post a Comment

0 Comments