കാഞ്ഞങ്ങാട് :ഹന്ന സോഫ്റ്റ് ഡ്രിക്സ് കമ്പനിയുടെ വാഹനം നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞു. ഡ്രൈവറും ജീവനക്കാരനും നിസാര പരിക്കുകളോട് രക്ഷപ്പെട്ടു. ഇന്ന് രാത്രി 8 മണിയോടെ രാജപുരം ടാഗോർ സ്കൂളിന് മുന്നിലെ വളവിൽ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു.ഡ്രൈവർ ഉബൈദുള്ള സെയിൽസ്മാൻ അസൈനാർ എന്നിവർക്കാണ് പരിക്കേറ്റത്. മിനി ലോറി പിന്നീട് ഉയർത്തി. കടകളിലേക്കുള്ള സാധനങ്ങൾ വിതരണം ചെയ്ത് പാറപ്പള്ളിയിലെ കമ്പനിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
0 Comments