Ticker

6/recent/ticker-posts

പക്ഷാഘാതം വന്ന് കിടപ്പിലായ സനീഷിനെ സഹായിക്കാൻ കാരുണ്യ സംഗീത യാത്ര

കാഞ്ഞങ്ങാട് :ശ്രുതി ഓർക്കസ്ട്ര കാഞ്ഞങ്ങാടിന്റെ കാരുണ്യ സംഗീത യാത്ര.
പക്ഷാഘാതം ബാധിച്ച് കിടപ്പിൽ കഴിയുന്ന സനീഷ് മാത്തിലിന് വേണ്ടിയുള്ള കാരുണ്യ യാത്രയാണ് നടന്നത്.  അഡ്വിൻ കരുണാകരൻ നേതൃത്വം നൽകിയ
 നടന്ന കാരുണ്യ സംഗീത യാത്രയിൽ പ്രസിഡന്റ്  ഗംഗാധരൻ തട്ടുമ്മൽ , ബാബു ഉദിനൂർ ,ഗീത അശോക്, ഷീബ മടിക്കൈ ,സുദീഷ് തായന്നൂർ , മണികണ്ഠൻ പെരിയ , ഗോഗുൽപരപ്പ , ശ്രുതി പരപ്പ , അശോകൻ ചോയങ്കോട്,  നൗഫൽ ചെറുവത്തൂർ, രാജേഷ് വെള്ളിക്കോത്ത് തുടങ്ങിയ കലാകാരന്മാർ കാരുണ്യ സംഗീത യാത്രയിൽ കൈകോർത്തു . സംഗീത യാത്രയിൽ സ്വരൂപിച്ച തുക ചീമേനി 12-ാം വാർഡ് മെമ്പർ,  ലതാ സനീഷിന്റെ കുടുംബത്തിന് കൈമാറി. ഒരുപാട് കുടുംബങ്ങൾക്ക് കാരുണ്യ സംഗീത യാത്രയിലൂടെ  കൈത്താങ്ങ് ആകാൻ ശ്രുതി ഓർക്കസ്ട്രക്ക് സാധിച്ചെന്ന് ഭാരവാഹികൾ പറഞ്ഞു.
Reactions

Post a Comment

0 Comments