Ticker

6/recent/ticker-posts

ചാലിൽ കുളിക്കാൻ പോയ യുവാവ് വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :ചാലിൽ കുളിക്കാൻ പോയതിന് ശേഷം കാണാതായ യുവാവിനെ ഇന്ന് രാവിലെ വനത്തിനുള്ളിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരം 5 45 ന് കുളിക്കാൻ പോയതായിരുന്നു. പരപ്പ ബിരിക്കുളം ഓമനങ്ങാനം അടുക്കത്തിൽ അമ്പാടിയുടെ മകൻ എ.വിനോദ് 41 ആണ് മരിച്ചത്. വിനോദിനെ കാണാതായതിനെ തുടർന്ന് അർദ്ധരാത്രി ബന്ധുക്കൾ പരാതി നൽകുകയും വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് ഇൻസ്പെക്ടർ കെ.പി.സതീഷിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീടിനടുത്തുള്ള ഫോറസ്റ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പൊലീസ് സ്ഥലത്തെത്തി. കള്ള് ചെത്ത് തൊഴിലാളിയായിരുന്നു.
Reactions

Post a Comment

0 Comments