കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് - കാസർകോട് റൂട്ടിൽ പള്ളിക്കരയിൽ കാർ കുറുകെയിട്ട് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഫസ്റ്റിൻ്റെ ചില്ല് തകർത്തു ഡ്രൈവവർക്ക് മർദനമേറ്റു. ഇന്നലെ വൈകീട്ട് 5.30 നാണ് സംഭവം. കെ.എസ്.ആർ.ടി.സി ഡ്രൈവർ കൽപ്പറ്റകാവും മാടത്തെ കെ.എസ്. അബ്ദുൾ സമീറിനാണ് 43 മർദ്ദനമേത് . ബസ് സ്റ്റോപ്പിന് മുന്നിൽ കാർ കുറുകെയിട്ട ശേഷം ബസിൻ്റെ സൈഡ് ഗ്ലാസ് തകർത്തെന്നാണ് പരാതി. തുടർന്ന് ഡ്രൈവറെ മർദ്ദിച്ചു. ട്രിപ്പ് മുടങ്ങിയതിൽ മുക്കാൽ ലക്ഷം രൂപയുടെ നഷ്ടവും ഗ്ലാസ് പൊട്ടി 2000 രൂപ നഷ്ടമുണ്ടായി. കെ. എൽ14 എ എ 4646 നമ്പർ കാർ ഡ്രൈവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments