Ticker

6/recent/ticker-posts

15 ദിവസം മുൻപ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കാഞ്ഞങ്ങാട് : യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാത്രി 10 45 മണിയോടെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. അരമങ്ങാനം കുഴിയം തൊട്ടിയിൽ കുഞ്ഞമ്പു നായരുടെ മകൻ ടി. രാധാകൃഷ്ണൻ 49 ആണ് മരിച്ചത്. 15 ദിവസം മുൻപ് ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയതായിരുന്നു യുവാവ്.
 കാസർകോട് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേൽപ്പറമ്പ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments