നീലേശ്വരം:നീലേശ്വരം നഗരത്തിൻ്റെ മുഖഛായ മാറ്റുന്ന അത്യാധുനിക ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം നാളെ നടക്കും.
പകൽ 11.30 ന് മന്ത്രി കെ. എൻ. ബാലഗോപാൽ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ‌് നാടിന് സമർപ്പിക്കും. 8000 ചതുരശ്ര അടി വിസ്തീർണമുള്ള കോൺഫറൻസ് ഹാൾ ഉൾപ്പെടെ നാലു നിലകളുള്ളതാണ് കെട്ടിട സമുച്ചയം. പഴയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ‌് പൊളിച്ചുമാറ്റിയ സ്ഥലത്ത് റോഡിനഭിമുഖമായി 16.15 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. നാല് നിലകളിലുള്ള കെട്ടിടത്തിൽ ബസ് സ്റ്റാൻഡ് യാർഡും അണ്ടർഗ്രൗണ്ട് പാർക്കിങ് സൗകര്യവുമുണ്ടാകും. ആദ്യ രണ്ട് നിലകളിൽ കടമുറികളും മൂന്നാം നിലയിൽ ഓഫീസുകളും പ്രവർത്തിക്കും. താഴത്തെ നിലയിൽ 16 കടമുറികളും ഒന്നാംനിലയി 28 കടമുറികളും രണ്ടാം നിലയിൽ 10 കടമുറികളും ഓഫീസ് ആവശ്യങ്ങൾക്കുള്ള എഴ് മുറികളുമാണുള്ളത്. ഇതോടൊപ്പം ഓട്ടോ പാർക്കിങ് സംവിധാനവും ഒരുക്കും. ബസ് സ്റ്റൻഡിൻ്റെ താഴത്തെ നിലയിൽ കാറുകൾക്കും മറ്റു വാഹനങ്ങൾക്കും വിപുലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തും. ഒരേസമയം സ്റ്റാൻഡിൽ 20 ബസുകൾക്ക് യാത്രക്കാരെ കയറ്റാനും ഇറക്കാനും സൗകര്യമുണ്ട്.
ഇറക്കുന്നതിനുമുള്ള സൗകര്യമുണ്ടാകും. ബസ് കാത്തിരിപ്പിന് വിപുലമായ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ഓരോ നിലകളിലും പത്തു വീതം ശുചിമുറികളുണ്ട്. മുലയൂട്ടൽ കേന്ദ്രം, പൊലീസ് എയ്ഡ് പോസ്റ്റ്, ഇൻഫർമേഷൻ കൗണ്ടർ ഉൾപെടെ സൗകര്യങ്ങളും ഉണ്ട്. ഉദ്ഘാടന പരിപാടിക്ക് ഒരുക്കങ്ങൾ നേരത്തെ
0 Comments