കാസർകോട്:സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഒരാൾക്ക് ഗുരുതരമായാണ് പരിക്കേറ്റത്. പ്രസ് ക്ലബ്ജംഗഷനടുത്താണ് അപകടം.പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ഓടിച്ചു വന്ന സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് റാസി 24, സുഹൃത്ത് കോഴിക്കോട് സ്വദേശി നാസർ 20 എന്നിവർക്കാണ് പരിക്ക്. പിൻ സീറ്റിലിരുന്ന് യാത്ര ചെയ്ത നാസറിനാണ് ഗുരുതരമായി പരിക്ക് പറ്റിയത്.
0 Comments