കാസർകോട്: മോട്ടോർബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴി യാത്രക്കാരൻ മരിച്ചു. ഇന്പുലർച്ചെ മംഗലാപുരം ആശുപത്രിയിലാണ് മരണം. കുമ്പള നാട്ടക്കല്ല് പെരളത്തെ മുഹമ്മദിൻ്റെ മകൻ അബ്ദുള്ളക്കുഞ്ഞി 66 ആണ് മരിച്ചത്. കഴിഞ്ഞ 19 ന് ഉച്ചക്ക് പള്ളിയിലേക്ക് പോകാൻ പേരാൽ, കണ്ണൂർ റോഡിലൂടെ നടന്ന് പോകവെ ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച തേജസ്വിനെതിരെ കുമ്പള പൊലീസ് കേസെടുത്തു.
0 Comments