Ticker

6/recent/ticker-posts

ഷാഫി പറമ്പിൽ എം.പിക്കെതിരായ അക്രമം : കാഞ്ഞങ്ങാട്ട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം, പ്രവർത്തകർ പുതിയ കോട്ടയിൽ റോഡ് ഉപരോധിക്കുന്നു

കാഞ്ഞങ്ങാട് : ഷാഫി പറമ്പിൽ എം.പിക്കെതിരായ അക്രമത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് ഇന്നുച്ചക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
കെപിസിസി വർക്കിംഗ് പ്രസിഡന്റും എംപി യുമായ ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി അധ്യക്ഷൻ അടക്കമുള്ള നേതാക്കൾക്ക് എതിരെ  പേരാമ്പ്രയിൽ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി  കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് കാഞ്ഞങ്ങാട് ടൗണിൽ നിന്നും ആരംഭിച്ചു. നൂറ് കണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. ബാരിക്കേഡ് തീർത്ത് പൊലീസ് സ്റ്റേഷൻ പരിസരത്ത് മാർച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറിയിരുന്ന് കൊടി ഉയർത്തി. രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു. പുതിയ കോട്ടയിലാണ് റോഡ് ഉപരോധിക്കുന്നത്. സ്ഥലത്ത് വൻ പൊലീസ് സംഘമുണ്ട്. 12 മണിക്കും  യൂത്ത് കോൺഗ്രസിൻ്റെ റോഡ് ഉപരോധം തുടരുകയാണ്.

Reactions

Post a Comment

0 Comments