Ticker

6/recent/ticker-posts

ബംഗ്ളുരുവിൽ പിക്കപ്പ് ഡിവൈഡറിൽ ഇടിച്ച് അട്ടേങ്ങാനം സ്വദേശി ഉൾപെടെ രണ്ട് പേർ മരിച്ചു

കാഞ്ഞങ്ങാട്: ബംഗ്ളുരുവിൽ പിക്കപ്പ് ഡിവൈഡറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ അട്ടേങ്ങാനം സ്വദേശിയായ
ഡ്രൈവർ ഉൾപെടെ രണ്ട് പേർ മരിച്ചു.
അട്ടേങ്ങാനം ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് സമീപം കുറ്റിയടുക്കത്തെ താമരാക്ഷൻ്റെ മകൻ സുബിൻ 40, വയനാട് സ്വദേശി അജിത്ത് 38 എന്നിവരാണ് മരിച്ചത്. പരപ്പ
 എടത്തോട് കോളിയാറിലെ ശ്രീ ശിവ ക്രഷറിന്റെ ഉടമസ്ഥതയിലുള്ള പിക്കപ്പ് വാൻ ബാംഗ്ലൂരിനടുത്ത് രാം നഗറിൽ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് ആണ് അപകടമെന്നാണ് വിവരം.
ഇന്നലെ രാത്രിയിൽ ആയിരുന്നു അപകടം. ഇടക്ക് ക്രഷറിലെ ആവശ്യവുമായി ബന്ധപ്പെട്ട് വാഹനം ബംഗ്ളുരുവിലേക്ക് പോകാറുണ്ട്. അപകട വിവരമറിഞ്ഞ് ക്രഷറുമായി ബന്ധപെട്ടവർ ബംഗ്ളുരുവിലേക്ക് യാത്ര തിരിച്ചു.
Reactions

Post a Comment

0 Comments